ബ്ലൂ ഫിലിം നിർമാണം: രാജ് കുന്ദ്രയുടെ വസതിയിൽ നടന്ന റെയ്ഡിൽ നിരവധി വീഡിയോകൾ പിടിച്ചെടുത്തു
ബ്ലൂ ഫിലിം നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. 70 അശ്ലീല വീഡിയോകളും സെർവറുകളും പിടിച്ചെടുത്തു. രാജ് കുന്ദ്രയുടെ നിർമാണ കമ്പനി നിർമിച്ച വീഡിയോകൾ ആണ് പിടിച്ചെടുത്തത്. നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവാണ് രാജ് കുന്ദ്ര
വീഡിയോകൾ പോലീസ് പരിശോധനക്കായി അയക്കും. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിന്റിൻ എന്ന സ്ഥാപനം മുഖേനയാണ് രാജ് കുന്ദ്ര ഇന്റർനെറ്റിൽ അശ്ലീല വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നത്. ഇതും പോലീസ് പരിശോധിക്കും.