അമേരിക്കയിലെ മിഷിഗണിൽ ചെറുവിമാനം തകർന്നുവീണ് നാല് പേർ മരിച്ചു. ബീവർ ഐലൻഡിലെ തടാകത്തിലാണ് അപകടം. ഒരാൾക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. മരിച്ചവരുടെ പേരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു