രാജ് കുന്ദ്രയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ശിൽപ ഷെട്ടി
നീലചിത്ര നിർമാണ കേസിൽ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഭാര്യ ശിൽപ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി സൂചന. രാജ് കുന്ദ്രയുടെ നീലചിത്ര നിർമാണത്തെ കുറിച്ച് ശിൽപക്ക് അറിവുണ്ടായിരുന്നില്ല. രാജിന്റെ അറസ്റ്റ് ശിൽപയിൽ വലിയ ആഘാതമാണുണ്ടാക്കിയത്. രാജ് കുന്ദ്രയിൽ നിന്ന് കുട്ടികളുമായി അകന്നുകഴിയാനാണ് ശിൽപ ആഗ്രഹിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ
അതേസമയം രാജ് കുന്ദ്രയിൽ നിന്ന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാൻ നടിക്ക് താത്പര്യമില്ലെന്നും ബോളിവുഡ് വൃത്തങ്ങൾ പറയുന്നു. ജോലിക്കായി ശിൽപ കരൺ ജോഹർ അടക്കമുള്ള സംവിധായകരെ സമീപിച്ചിട്ടുണ്ട്.