Sunday, January 5, 2025
National

ഡല്‍ഹിയില്‍ പ്രളയ ഭീഷണി; യമുനാനദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നു

യമുനാനദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രളയ ഭീഷണി. വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായതോടെ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണ്.

പ്രളയ ഭീഷണി. വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായതോടെ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണ്. -”
ഹരിയാന ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നു വിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ തുടരുന്ന മഴയുമാണ് യമുന നദി കരകവിഞ്ഞൊഴുകാന്‍ കാരണം. ജലനിരപ്പ് 205.99 മീറ്ററിലെത്തി. ഡല്‍ഹി-നോയിഡ പാതയിലെ മയൂര്‍ വിഹാറില്‍ 3000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. ഇവരെ താത്ക്കാലിക ടെന്റുകളിലേക്ക് മാറ്റിയിട്ടുണ്ട്.

യമുനാ തീരത്തുള്ളവര്‍ എത്രയും പെട്ടെന്ന് സുരക്ഷിത ഇടത്തേക്ക് മാറണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നും അധികൃതരോട് ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *