പ്രാർത്ഥനകൾ വിഫലമായി..പാർവതി ഓർമ്മയായി.
സുൽത്താൻബത്തേരി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി പാർവതി (17) വിട പറഞ്ഞു.
നമ്പിക്കൊല്ലി നന്ദനം ഭവനത്തിൽ സുശാന്ത് സിജ ദമ്പതികളുടെ മകളാണ്. ബ്ലഡ് ക്യാൻസർ ബാധിതയായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും.സംസ്കാരം വൈകിട്ട് 5 മണിക്ക് പണിക്കർപടി തറവാട് വീട്ടുവളപ്പിൽ.