ഗര്‍ഭിണിയെന്നറിഞ്ഞതോടെ വിദ്യാർത്ഥിനിയെ ശ്വാസംമുട്ടിച്ച് കൊന്നു; കാമുകന്‍ അറസ്റ്റില്‍
കാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. ചെന്നൈ വിഴുപ്പുറം ജില്ലയിലാണ് സംഭവം. സംഗീതബാന്‍ഡിലെ ഡ്രമ്മറായ അഖിലന്‍ എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും 23 കാരനായ അഖിലനുമായി പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി യുവാവിനോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ
ഇയാള്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
അഖിലന്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് കൂട്ടുകാരന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
തൊഴിലുറപ്പ് തൊഴിലാളികള്‍ ആളൊഴിഞ്ഞ സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് മൃതശരീരത്തിന്റെ ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.