ആൺസുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; കോളേജ് വിദ്യാർത്ഥിനിയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടിൽ കോളേജ് വിദ്യാർത്ഥിനിയെ ആൺസുഹൃത്തിന് മുന്നിൽ വച്ച് കത്തി ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാഞ്ചീപുരം ജില്ലയിലെ വിജനമായ സ്ഥലത്ത് വച്ചാണ് സുഹൃത്തിനൊപ്പം പുറത്ത് പോയ 20കാരി ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയും ആൺസുഹൃത്തും സഹപാഠികളാണ്. മദ്യപിച്ചെത്തിയ രണ്ടുപേരാണ് ആദ്യം ഇവരെ ആക്രമിച്ചത്. മുഖംമൂടി ധരിച്ച ഈ രണ്ടുപേർക്കൊപ്പം മറ്റ് നാല് പുരുഷന്മാർ കൂടി ചേർന്ന് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മദ്യസംഘം പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടുപോയി. അവർ ഒന്നിനുപുറകെ ഒന്നായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറാമനായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ആറ് പ്രതികൾക്കെതിരെയും ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.