പിന്തുടർന്ന് ശല്യപ്പെടുത്തി; പ്രതികരിച്ച വിദ്യാർത്ഥിനിയെ യുവാവ് ട്രെയിനു മുന്നിൽ തള്ളിയിട്ട് കൊന്നു
വിദ്യാർത്ഥിനിയെ ട്രെയിനു മുന്നിൽ തള്ളിയിട്ട് കൊന്നു. 20 വയസുകാരിയായ കോളജ് വിദ്യാർത്ഥിനി സത്യ ആണ് മരിച്ചത്. ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സത്യ. സതീഷ് എന്നയാളാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഇയാൾ ഒളിവിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഏതാനും നാളുകളായി സതീഷ്, സത്യയെ പിന്നാലെ നടന്ന് ശല്യപ്പെടുത്താറുണ്ടായിരുന്നു. സെൻ്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇവർക്കിടയിൽ തർക്കമുണ്ടായി. ഇതേ തുടർന്നാണ് സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനു മുന്നിലേക്ക് സത്യയെ സതീഷ് തള്ളിയിട്ടത്. തല കഷണങ്ങളായി ചിതറിയ നിലയിലാണ് സത്യയുടെ മൃതദേഹം ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. സത്യയുടെ മാതാവ് പൊലീസ് ഉദ്യോഗസ്ഥയാണെന്നാണ് വിവരം.