കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി രാജിവെച്ചു
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡി ഐ ജി ലഖ്മീന്ദർ സിംഗ് ജഖാർ രാജിവച്ചു. തന്റെ രാജിക്കത്ത് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ശനിയാഴ്ച നൽകിയെന്ന് ലഖ്മീന്ദർ പറഞ്ഞു. ദിവസങ്ങളായി തെരുവിൽ സമരം നടത്തുന്ന കർഷകർക്കൊപ്പം നിൽക്കാൻ താൻ തീരുമാനിച്ചുവെന്നാണ് രാജി കത്തിൽ ലഖ്മീന്ദർ വ്യക്തമാക്കിയത്.
കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ശിരോമണി അകാലിദൾ (ഡെമോക്രാറ്റിക്) നേതാവ് സുഖ്‌ദേവ് സിങ്, പ്രശസ്ത പഞ്ചാബി കവി സുർജിത് പട്ടാർ തുടങ്ങിയവർ പത്മാ പുരസ്‌കാരങ്ങൾ തിരിച്ചുനൽകുമെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ നിരവധി കായിത താരങ്ങളും കർഷകർക്ക് പിന്തുണ നൽകി. കർഷക സമരം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക് കടന്നിരുന്നു.