Tuesday, January 7, 2025
National

ഭാരത് ബന്ദ്: സമരത്തിന് നേതൃത്വം നൽകിയ ഇടതുനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഇടത് നേതാക്കൾ അറസ്റ്റിൽ. സമരത്തെ നയിച്ച സിപിഎം നേതാവ് കെ കെ രാഗേഷ്, കിസാൻ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവറെ എന്നിവർ ബിലാസ്പൂരിൽ അറസ്റ്റിലായി

 

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അരുൺ മേത്ത ഗുജറാത്തിൽ അറസ്റ്റിലായി. സിപിഎം പിബി അംഗം സുഭാഷിണി അലിയുടെ യുപിയിലെ വസതിക്ക് മുന്നിൽ വൻ പോലീസ് സന്നാഹമാണുള്ളത്. വീട്ടുതടങ്കലിലാണെന്ന് സുഭാഷിണി അലി അറിയിച്ചു. തമിഴ്‌നാട്ടിലെ കർഷക നേതാവ് അയ്യാകണ്ണിനെയും വീട്ടുതടങ്കലിലാക്കി

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നൂറിലധികം പേരെ തിരിച്ചുറപ്പള്ളിയിലും മധുരയിലും പോലീസ് തടഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളെയും സമരമുഖത്ത് നിൽക്കുന്ന നേതാക്കളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *