Saturday, October 19, 2024
Kerala

പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേത് തന്നെ; ജയിലിൽ വെച്ച് എടുത്തതല്ലെന്നും ജയിൽ ഡിഐജി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായി പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌ന സുരേഷിന്റെ തന്നെയെന്ന് സ്ഥിരീകരിച്ച് ജയിൽ ഡിഐജി അജയകുമാർ. അതേസമയം പുറത്തുവന്ന ശബ്ദസന്ദേശം ജയിലിൽ വെച്ച് റെക്കോർഡ് ചെയ്തതല്ലെന്ന് ഡിഐജി പറഞ്ഞു

ശബ്ദസന്ദേശം ജയിലിൽ വെച്ച് എടുത്തതല്ല. ജയിലിന് പുറത്ത് സംഭവിച്ചതാണിത്. ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്‌ന സ്ഥിരീകരിച്ചു. എന്നാൽ എപ്പോഴാണിത് റെക്കോർഡ് ചെയ്തതെന്ന് ഓർമയില്ലെന്നും സ്വപ്‌ന പറഞ്ഞതായി ഡിഐജി പറഞ്ഞു

ഇന്ന് രാവിലെയാണ് പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേതാണോയെന്ന് അന്വേഷിക്കാൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവിട്ടത്. ഇഡിയും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നുവന്നാണ് പുറത്തുവന്ന ശബ്ദസന്ദേശത്തിൽ സ്വപ്‌ന പറയുന്നത്. കൂടാതെ ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിക്ക് വേണ്ടി ചർച്ചകൾ നടത്തിയതായാണ് കോടതിയിൽ സമർപ്പിച്ച മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാൻ പോലും അുവദിക്കാതെയാണ് ഒപ്പിട്ട് വാങ്ങിയതെന്നും സ്വപ്‌ന ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.