നീരവ് മോദിയെ പോലെ രാജ്യം വിടും; രാജ് കുന്ദ്രക്ക് ജാമ്യം നൽകരുതെന്ന് മുംബൈ പോലീസ്
നീലച്ചിത്രനിമാണ കേസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകരുതെന്ന് മുംബൈ പൊലീസ്. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാൽ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്. കുന്ദ്രയുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്ത് കൊണ്ടായിരുന്നു പൊലീസിന്റെ പ്രസ്താവന.
രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ജാമ്യം ലഭിച്ചാൽ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. കോടതി കേസ് ഓഗസ്റ്റ് 20-ന് പരിഗണിക്കും.