കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചന്ദ കൊച്ചാറിന് ജാമ്യം; രാജ്യം വിട്ടുപോകരുത്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം
ഐസിഐസിഐ ബാങ്ക്- വീഡിയോകോൺ ഗ്രൂപ്പ് വായ്പാ തട്ടിപ്പുകേസിൽ കൊച്ചാർ മുംബൈ പ്രത്യേക കോടതിയിൽ വെള്ളിയാഴ്ച ഹാജരായിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയ തെളിവുകൾ അവർക്കെതിരെ വിചാരണ തുടരാൻ പര്യമാപ്തമാണെന്ന് ഈമാസം തുടക്കത്തിൽ കോടതി വ്യക്തമാക്കിയിരുന്നു.
ഇതേ കേസിൽ ചന്ത കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെയും കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റുചെയ്തിരുന്നു. ഇദ്ദേഹമിപ്പോഴും ജയിലിലാണ്. ജാമ്യത്തിലിറങ്ങിയാലും ഇദ്ദേഹത്തിനും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാൻ കഴിയില്ല.