Thursday, January 2, 2025
National

ഉരുൾപൊട്ടലിൽ കാണാതായ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയുടെ മൃതദേഹം കണ്ടെത്തി

തലക്കാവേരി ക്ഷേത്രത്തിന് സമീപമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മുഖ്യപൂജാരി ടി എസ് നാരായണ ആചാരിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് തലക്കാവേരിയിൽ ഉരുൾപൊട്ടലുണ്ടായത്.

ടി എസ് നാരായണയും കുടുംബവും താമസിച്ചിരുന്ന വീട് അപ്പാടെ തകർന്നു പോയിരുന്നു. കുത്തിയൊലിച്ചുവന്ന മഴവെള്ളപ്പാച്ചിലിൽ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് വന്ന് മൂടി. കനത്ത മഴയും മഞ്ഞും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു

ടി എസ് നാരായണ ആചാരിയുടെ ഭാര്യാ സഹോദരൻ സ്വാമി ആനന്ദതീർഥയുടെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. ആചാരിയുടെ ഭാര്യ ശാന്ത, സഹപൂജാരിമാരായ രവികിരൺ ഭട്ട്, ശ്രീനിവാസ പദിലായ എന്നിവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *