തടാകത്തില്‍ കാണാതായ അമേരിക്കന്‍ നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി
അമേരിക്കന്‍ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ജൂലൈ 9നാണ് റിവേരയെ തടാകത്തില്‍ കാണാതായത്. മകനുമൊന്നിച്ചുള്ള ബോട്ട് യാത്രക്കിടെ ഇവരെ കാണാതാകുകയായിരുന്നു. അന്വേഷണത്തില്‍ നയാ റിവേരയുടെ നാല് വയസ്സുകാരന്‍ മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച നിലയില്‍ ബോട്ടില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തിന് തൊട്ടുമുമ്പ് മകനൊത്തുള്ള ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പിരു തടാകത്തില്‍ റിവേര ഒരു ബുധനാഴ്ച ബോട്ട് വാടകക്കെടുത്തിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നാല് ദിവസമായി തടാകത്തില്‍ തെരച്ചില്‍ നടത്തിയത്.