Sunday, January 5, 2025
Wayanad

വയനാട് മുണ്ടക്കൈ കൽ പുഞ്ചിരി മട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചുപോയി; പ്രദേശത്ത് ആശങ്കയില്ല

ഇന്ന് രാവിലെ ഏഴ് മണിയോടെ മേപ്പാടി പതിനൊന്നാം വാർഡ് മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് റാണിമല എസ്റ്റേറ്റ് പരിസരത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നു വീടുകളാണ് ഒലിച്ചുപോയത് .

നേരത്തെ പ്രദേശത്തുള്ളവർ മാറി താമസിച്ചു എന്നതിനാൽ വൻ ദുരന്തം ഒഴിവായി. പ്രദേശത്തെ എൽപി സ്കൂളിന് സമീപത്തുള്ള പാലം ഒലിച്ചുപോയിട്ടുണ്ട്. മറ്റൊരു പ്രദേശത്തേക്ക് പോകുന്ന പാലമാണിത്.
ഇതുമൂലം ഇവിടത്തെ 10 കുടുംബം ഒറ്റപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *