Monday, January 6, 2025
Movies

വെറും റീൽ ഹീറോ ആകരുത്: വിജയ്‌ക്കെതിരെ കോടതിയുടെ രൂക്ഷ വിമർശനം, ഒരു ലക്ഷം രൂപ പിഴയും

നടൻ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിമർശനം. സിനിമയിലെ സൂപ്പർ ഹീറോ വെറും ‘റീൽ ഹീറോ’ ആകരുതെന്ന് കോടതി വിമർശിച്ചു. ഹർജി ഹൈക്കോടതി തള്ളി.

പിഴത്തുകയായി ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിൽ അടയ്ക്കാനും കോടതി ഉത്തരവിട്ടു. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ജനങ്ങൾക്ക് മാതൃകയാകുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ഹർജി നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *