ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി പുതിയ ഉത്തരവ്
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് നിർദ്ദേശം. സുപ്രധാന ഡ്യൂട്ടികളിൽ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെന്നാണ് പുതിയ നിർദ്ദേശം. എ.ഡി.ജി.പി. മനോജ് എബ്രഹാമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ വീഴ്ച്ച വരുത്തുന്നതായി കണ്ടതിനെത്തുടർന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. രാജ്ഭവൻ, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷ വേണ്ട മേഖലയിൽ നിയോഗിച്ചിട്ടുള്ള പോലീസുകാർ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈൽഫോണിൽ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. അനാവശ്യ മൊബൈൽ ഫോൺ ഉപയോഗം തടയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.