കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ; പെരിയ ഇരട്ടക്കൊലക്കേസിൽ നാടകീയ നീക്കങ്ങൾ
പെരിയ ഇരട്ടക്കൊല കേസിൽ മുന്നറിയിപ്പുമായി സിബിഐ. കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ പറഞ്ഞു. സി ആർ പി സി 91 പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നൽകിയത്.
കേസ് രേഖകൾ ആവശ്യപ്പെട്ട് ഏഴ് തവണ സിബിഐ കത്ത് നൽകിയിട്ടും പോലീസ് അനങ്ങിയിരുന്നില്ല. ഇതോടെയാണ് സിബിഐ നിലപാട് കടുപ്പിച്ചത്. സിആർപിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് സിബിഐ നോട്ടീസ് നൽകുന്നത് അപൂർവമാണ്.
രേഖകൾ ആവശ്യപ്പെട്ട് സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം കേസിൽ സുപ്രിം കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വാദിക്കുന്നത്. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ അന്തിമ ഉത്തരവ് വന്നിട്ടില്ലെന്നും പോലീസ് പറയുന്നു.