Thursday, April 10, 2025
National

പ്രതിപക്ഷത്തിന് വലുത് പാർട്ടി, മണിപ്പൂരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രവർത്തകരോട് മോദി

ദില്ലി; പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുത് രാജ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി .പ്രതിപക്ഷത്തിന് മണിപ്പുരിനെ സംബന്ധിച്ച് ചർച്ചയല്ല വേണ്ടത് .അവർ ചർച്ച സമയത്ത് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.ചർച്ച അവർ സ്തംഭിപ്പിച്ചു.പ്രതിപക്ഷം കളിച്ചത് നാടകമാണ്.മണിപ്പൂരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രവർത്തകരോട് മോദി ആവശ്യപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് രാഹുല്‍ഗാന്ധി. മണിപ്പൂരില്‍ കലാപം നടക്കുന്പോള്‍ മോദി പാർലമെന്‍റില്‍ നാണമില്ലാതെ തമാശ പറഞ്ഞ് ചിരിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെന്ന നിലയില്‍ അല്ല ഒരു കക്ഷി നേതാവായി മാത്രമാണ് നരേന്ദ്രമോദി പെരുമാറുന്നതെന്നും രാഹുല്‍ വിമർശിച്ചു.അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുല്‍ഗാന്ധിയുടെ വിമർശനം. 19 വർഷമായി താൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ മണിപ്പൂരിലെ കലാപം പോലെ ഒന്ന് എവിടെയും കണ്ടട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. ഭാര രണ്ട് മണിക്കൂറലധികം സഭയില്‍ സംസാരിച്ച മോദി വെറും രണ്ട് മിനിറ്റാണ് മണിപ്പൂരിനെ കുറിച്ച് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി .

മണിപ്പൂരിൽ മെതെയ് വനിതാ കൂട്ടായ്മയായ മീരാ പൈബി പ്രഖ്യാപിച്ച റാലി മാറ്റി. താഴ് വരയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ചുരാ ചന്ദ്പൂരിലേക്കാണ് റാലി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കുക്കി സംഘടനകളുടെ ഭാഗത്ത് നിന്ന ് പ്രതിഷേധമുണ്ടാകുമെന്ന് പ്രഖ്യാപനത്തെ തുടർന്നാണ് തീരുമാനം.അതെസമയം .മണിപ്പൂർ കലാപത്തിൽ മ്യാൻമാറിൽ നിന്ന് എത്തിയവർക്ക് പങ്കുണ്ടെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പരാമർശത്തിൽ തെളിവ് ആവശ്യപ്പെട്ട് പത്തു കുക്കി എം എൽ എ മാർ രംഗത്ത് എത്തി. തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ അമിത് ഷാ മാപ്പ് പറയണമെന്നും എം എൽ എ മാർ ആവശ്യപ്പട്ടു.

Leave a Reply

Your email address will not be published. Required fields are marked *