രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്ന് ഹർജി
രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. വിദ്യാർഥികൾക്കൊപ്പം അധ്യാപകർക്കും ഡ്രസ് കോഡ് വേണം. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താനാണിതെന്നും ഹർജിയിൽ പറയുന്നു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജിി
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു. നേരത്തെ കർണാടകയിലെ ഹിജാബ് വിവാദത്തിൽ സുപ്രീം കോടതിയിൽ നിരവധി ഹർജികൾ വന്നിരുന്നു. എന്നാൽ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറായിരുന്നില്ല.