ഓര്‍ഡിനന്‍സിനെതിരേ നിരാകരണപ്രമേയം കൊണ്ടുവരും: രമേശ് ചെന്നിത്തല
കൊച്ചി: ലോകായുക്ത ഓര്‍ഡിനന്‍സിനെതിരേ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വയരക്ഷയ്ക്കായി നിയമനിര്‍മാണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനോടു സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ഡിനന്‍സ് ഇല്ലാതായതോടെ കേരളത്തില്‍ അഴിമതി നിരോധനനിയമം ഇല്ലാതായി. ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഏതുതരത്തിലുള്ള അഴിമതിയും കേരളത്തില്‍ നടത്താനുള്ള ലൈസന്‍സാണ് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്.
വിദേശത്തുനിന്നെത്തിയപ്പോള്‍ പ്രവാസികളുടെ ക്വാറന്റൈനില്‍ വരെ മാറ്റങ്ങള്‍ വരുത്തി. ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് ജനങ്ങളെ വിഡ്ഢികളാക്കുന്നു. സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ മുമ്പു പറഞ്ഞിരുന്ന കാര്യങ്ങള്‍ ആവിയായിപ്പോയെന്നാണ് സംശയമെന്നും ചെന്നിത്തല പറഞ്ഞു.