സമരവും മരണവുമല്ലാതെ മറ്റ് മാർഗമില്ല; ആരെങ്കിലും ആത്മഹത്യ ചെയ്താൽ ഉത്തരവാദി സർക്കാർ: റാങ്ക് ഹോൾഡേഴ്‌സ്
സമരവും മരണവുമല്ലാതെ മറ്റ് മാർഗമില്ലെന്നും ഉദ്യോഗാർഥികളിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ ഉത്തരവാദി സർക്കാർ മാത്രമായിരിക്കുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന സിപിഒ റാങ്ക് ഹോൾഡേഴ്‌സ്. സിപിഒ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് പി എസ് സി നിരത്തുന്ന കണക്കുകൾ തെറ്റാണ്. 4644 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം നൽകിയത്
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് ഉദ്യോഗാർഥികളെ സർക്കാർ അവഗണിക്കുകയാണെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ റാങ്ക് ഹോൾഡേഴ്‌സ് പറഞ്ഞു.