കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോയ്ക്ക് ജാമ്യം; 13ാം തീയതിവരെ കേരളം വിട്ടുപോകരുത്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. ഓഗസ്റ്റ് 13ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതുവരെ കേരളം വിട്ടു പോകരുതെന്നും കോടതി നിർദേശം നൽകി. ഇനിയുള്ള ഹിയറിംഗുകളിൽ ഫ്രാങ്കോയോട് നേരിട്ട് ഹാജരാകണമെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചു
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി വിടുതൽ ഹർജിയിൽ തീരുമാനമെടുക്കും വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഫ്രാങ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെ വിധി പറയരുതെന്ന് സംസ്ഥാന സർക്കാരും കന്യാസ്ത്രീയും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു