ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് ശിവസേന എംപി
ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം നേതാവ് സഞ്ജയ് റാവത്ത് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ചേരാൻ ഒരുങ്ങുന്നു. ജനുവരി 20ന് ജമ്മുവിൽ നടക്കുന്ന യാത്രയിൽ പങ്കെടുക്കുമെന്ന് രാജ്യസഭാ എംപി കൂടിയായ റാവത്ത് അറിയിച്ചു. നേരത്തെ ആദിത്യ താക്കറെയും പ്രിയങ്ക ചതുർവേദിയും പങ്കെടുത്തിരുന്നു.
യാത്രയിൽ പങ്കെടുക്കുമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു. വിദ്വേഷത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാനും രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കാനുമാണ് നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഒരു യുവാവ് ജോഡോ യാത്ര നടത്തുന്നത്. ആയിരക്കണക്കിന് ആളുകൾ യാത്രയിൽ പങ്കെടുക്കുന്നു. ഇതുവരെ നാലായിരം കിലോമീറ്റർ പൂർത്തിയാക്കി. ഒരുമയുടെ സന്ദേശം നൽകുന്ന യാത്രയെ പ്രധാനമന്ത്രി സ്വാഗതം ചെയ്യണമെന്നും റാവത്ത് അഭിപ്രായപ്പെട്ടു.
ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തിയപ്പോൾ താക്കറെ ഗ്രൂപ്പിലെ ആദിത്യ താക്കറെയാണ് യാത്രയിൽ പങ്കെടുത്തതെന്ന് സഞ്ജയ് പറഞ്ഞു. യാത്രയുടെ അവസാന പാദം ജമ്മു കശ്മീരിലാണ്. ഈ ഭാഗം രാജ്യത്തിന് വളരെ സെൻസിറ്റീവ് ആണ്. ബാലാസാഹേബ് താക്കറെയ്ക്ക് ഈ നാടുമായി വൈകാരിക ബന്ധമുണ്ടായിരുന്നു. ജമ്മു കശ്മീരിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ ശിവസേന പങ്കെടുക്കുമെന്നും താക്കറെ അറിയിച്ചു.