മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം: കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാറില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാറില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയായപ്പോഴും രണ്ടാമത്തെ കക്ഷി എന്ന നിലയിൽ പോലും ലീഗ് ഇടപ്പെട്ടിട്ടില്ല. ശശി തരൂർ പങ്കെടുക്കുന്ന പരിപാടി വിവാദമാക്കേണ്ടതില്ല. വിവാദങ്ങൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾ. ലീഗിനെ ശശി തരൂരുമായി ബന്ധപ്പെടുത്തി നടത്തുന്ന ചർച്ചകൾ അനാവശ്യമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.