ഭാരത് ജോഡോ യാത്ര ഇന്ന് ഹരിപ്പാട് നിന്ന് ആരംഭിക്കും
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴയിൽ തുടരുന്നു. ഹരിപ്പാട് നിന്നാണ് ഇന്ന് യാത്ര ആരംഭിക്കുക. രാഹുൽ ഗാന്ധിയിന്ന് കർഷകരുമായി കൂടിക്കാഴ്ച്ച നടത്തും.
,
വലിയ ജനപങ്കാളിത്തമാണ് ആലപ്പുഴയിലെ ആദ്യദിനം ഭാരത് ജോഡോ യാത്രയിൽ പ്രകടമായത്. രണ്ടാം ദിവസവും അതാവർത്തിക്കുമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ വിശ്വാസം.
രാവിലെ 7 മണിയോടെ ഹരിപ്പാട് ഗാന്ധി പാർക്കിൽ നിന്നും ആരംഭിക്കുന്ന യാത്ര11 മണിക്ക് ഒറ്റപ്പനയിൽ എത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് രാഹുൽ ഗാന്ധി ജില്ലയിലെ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. വണ്ടാനം മെഡിക്കൽ കോളേജിന് മുന്നിലാണ് രണ്ടാദിനം യാത്ര അവസാനിക്കുന്നത്.നാല് ദിവസത്തിൽ 90 കിലോമീറ്ററിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. 20ത് അരൂരാണ് ജില്ലയിലെ സമാപനം സമ്മേളനം നടക്കുക