Thursday, January 9, 2025
Kerala

‘ഒരു സമുദായ നേതാവിനെയും അപ്പോയിന്‍റ്‍മെന്‍റ് എടുത്ത് കണ്ടതല്ല,കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടു’:ശശി തരൂര്‍

മലപ്പുറം: ഒരു സമുദായ നേതാവിനെയും അപ്പോയിന്‍റ്‍മെന്‍റ് എടുത്ത് കണ്ടതല്ലെന്ന് ശശി തരൂര്‍ എംപി. കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ല. കേരളം കര്‍മഭൂമിയാണെന്നും തരൂര്‍ പറഞ്ഞു. കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂരിന്‍റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. നേതാക്കൾക്ക് പല ആഗ്രഹങ്ങളുണ്ടാകുമെങ്കിലും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് ചില രീതികളുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.

ദേശീയ-സംസ്ഥാന നേതൃത്വത്തെ ഒരുപോലെ വെട്ടിലാക്കിയാണ് കേരള പ്ലാനുമായുള്ള തരൂരിന്‍റെ പര്യടനം. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും വരെയുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് മത – സാമുദായിക നേതാക്കളുടെ പിന്തുണ ആവർത്തിച്ചുറപ്പാക്കിയുമാണ് നീക്കങ്ങൾ. തരൂരിനെ വാഴ്ത്തി എൻഎസ്എസ് അടക്കം നിലയുറപ്പിക്കുമ്പോൾ കടുത്ത അമർഷമുണ്ടങ്കിലു കേരള നേതാക്കൾ വിമർശനം ഉള്ളിലൊതുക്കുന്നു. എന്നാൽ തരൂർ ലൈൻ ശരിയല്ലന്ന് തന്നെ ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *