മോദിയുടെ വാഹനവ്യൂഹം പാലത്തിൽ കുടുങ്ങിയ സംഭവം: ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അന്വേഷണം
കർഷകരെ പേടിച്ച് പഞ്ചാബിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സമിതിയിലുണ്ടാകും
ചോദ്യങ്ങൾ ഏതെങ്കിലും ഒരു വശത്തുള്ള അന്വേഷണത്തിൽ അവശേഷിക്കുന്നില്ലെന്നും സ്വതന്ത്ര അന്വേഷണമാണ് ആവശ്യമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുടെ കാരണം, ഉത്തരവാദികൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എന്നിവയൊക്കെ സമിതിയുടെ റിപ്പോർട്ടിലുണ്ടാകും.