കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർ അക്കൗണ്ടിൻരെ പേര് ഇലൺ മസ്‌ക് എന്നാക്കുകയും ഗ്രേറ്റ് ജോബ് എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ട്വിറ്റർ അക്കൗണ്ട് തിരിച്ചെടുത്തു.
ഹാക്കറുടെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും പ്രൊഫൈൽ പിക്ചർ വീണ്ടെടുക്കുകയും ചെയ്തു. ഹാക്കറെ കണ്ടെത്താനായിട്ടില്ല.ചില ലിങ്കുകളും ഹാക്കർ അക്കൗണ്ടിൽ നിന്ന് പങ്കു വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു മാസം പിന്നിടവെയാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.