Wednesday, January 8, 2025
National

അതിർത്തിയിൽ പാക്കിസ്ഥാനും ചൈനയും ഭീഷണി സൃഷ്ടിക്കുന്നു; സൈന്യം ഏതിനും സജ്ജമെന്ന് കരസേനാ മേധാവി

അതിർത്തിയിൽ പാക്കിസ്ഥാനും ചൈനയും ചേർന്ന് രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നതായി കരസേനാ മേധാവി എം എം നരവനെ. കൂട്ടായ ഭീഷണി ഒഴിവാക്കാനാകില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാക്കിസ്ഥാൻ തുടരുകയാണ്. ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിർക്കും

കൃത്യസമയത്ത് കൃത്യതയോടെ തന്നെ മറുപടി നൽകാൻ ഇന്ത്യക്ക് സാധിക്കും. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും നരവനെ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിൽ സുരക്ഷാ വിഷയത്തിൽ ചർച്ച നടക്കുകയാണ്. പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ചൈന അതിർത്തിയിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ ഇന്ത്യ അതീവ ജാഗ്രത പുലർത്തുന്നുണ്ട്

വടക്കൻ മേഖലകളിലെ അതിർത്തികളിൽ അതീവ ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്. സമാധാനമായ ഒരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരസേനാ മേധാവി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *