Wednesday, January 8, 2025
National

ലഡാക്കിൽ സ്വീകരിച്ചത് ചൈനക്കെതിരായ മുൻകരുതൽ നടപടിയെന്ന് കരസേനാ മേധാവി

അതിർത്തിയിൽ ഇന്ത്യൻ സൈന്യം സ്വീകരിച്ചത് ചൈനക്കെതിരായ മുൻകരുതൽ നടപടികളെന്ന് കരസേനാ മേധാവി എംഎം നരവണെ. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്. ചൈനയുമായി സൈനികതല ചർച്ചയും നയതന്ത്രതല ചര്‍ച്ചയും തുടരുന്നതായും നരവണെ പറഞ്ഞു

്ഇന്നലെ കരസേന, വ്യോമസേന മേധാവിമാർ നേരിട്ട് ലഡാക്കിലെത്തി അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. യഥാർഥ നിയന്ത്രണരേഖക്ക് സമീപത്തുള്ള മലനിരകളിൽ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ടാങ്ക് വേധ മിസൈലുകൾ ഉൾപ്പെടെ മേഖലയിൽ സജ്ജമാക്കിയിട്ടുമുണ്ട്

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി അതിർത്തി കടക്കാനുള്ള ചൈനീസ് സൈനികരുടെ നീക്കം ഇന്ത്യൻ സേന പ്രതിരോധിച്ചിരുന്നു. സ്ഥിതിഗതികൾ വഷളാകുന്നതിന്റെ ഉത്തരവാദിത്വം ചൈനക്കാണെന്നും ഇന്ത്യ ആരോപിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *