Wednesday, January 8, 2025
Kerala

മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു; പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ.

മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ രോഗം സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസക്കിനൊപ്പം ഇ പി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. മന്ത്രിക്ക് നിലവിൽ രോഗലക്ഷണമോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *