Thursday, January 9, 2025
National

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ഇന്ന് ചുമതലയേൽക്കും

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുക്കും. 12 .30 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ.

രാജസ്ഥാനിലെ ജൂൺ ജനു സ്വദേശിനിയാണ് ജഗ്ദീപ് ധൻകർ.
രാജ്യത്തിന്റെ 14 മത് ഉപ രാഷ്ട്രപതിയായിട്ടാണ് ജഗ്ദീപ് ധൻകർ ഇന്ന് സത്യവാചകം ചൊല്ലുക. പ്രധാനമന്ത്രി നരേന്ദ്രമോദി , കേന്ദ്രമന്ത്രിമാർ എംപിമാർ ,സ്ഥാനമൊഴിയുന്ന എം .വെങ്കയ്യ നായിഡു എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിക്കും. ഉപരാഷ്ട്രപതിയായി സത്യ വാചകം ചൊല്ലുന്ന ജഗ്ദീപ് ധൻകർ തന്നെയാണ് ഇനിമുതൽ രാജ്യസഭയുടെ ചെയർമാനും.

എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ സർട്ടിഫിക്കറ്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ വായിക്കും. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച വ്യക്തി എന്ന പ്രത്യേകത കൂടി ഈ ബംഗാൾ മുൻ ഗവർണർക്കുണ്ട്. 74 .36 ശതമാനം വോട്ടാണ് ജഗ്ദീപ് ധൻകർ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *