Monday, January 6, 2025
National

ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപനം. നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് ജഗ്ദീപ് ധന്‍കര്‍

രാജസ്ഥാനില്‍ നിന്നുള്ള നേതാവായ ജഗ്ദീപ് ധന്‍കറിന്റെ പേര് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ തുടക്കംമുതല്‍ തന്നെ ഉയര്‍ന്നുവന്നിരുന്നതാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഡല്‍ഹിയിലെത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ധന്‍കറിന് സാധ്യതയേറുന്നതായി ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു.

രാജസ്ഥാനിലെ ജുംജുനു സ്വദേശിയാണ് ജഗ്ദീപ് ധന്‍കര്‍. 1989 മുതല്‍ 1991 വരെ അദ്ദേഹം ലോക്‌സഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രാജസ്ഥാന്‍ നിയമസഭാംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയാണ് ജഗ്ദീപ് ധന്‍കര്‍. അതേസമയം പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചര്‍ച്ചചെയ്യാന്‍ നാളെ നിര്‍ണായക യോഗം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *