കൊടുംക്രൂരത: ഹരിയാനയിൽ സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി
ഹരിയാനയിൽ സഹോദരിമാരായ രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി. സോനിപത് ജില്ലയിലെ കുണ്ട്‌ലി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. 14, 16 വയസ്സുള്ള പെൺകുട്ടികളെയാണ് നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തതും നിർബന്ധിപ്പിച്ച് കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയതുംം
ഇവരുടെ വീടിന് സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കൃത്യം നടത്തിയത്. നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ അതിക്രമിച്ചു കയറി സംഘം അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ ബലാത്സംഗം ചെയ്യുകയും ഇതിന് ശേഷം കീടനാശിനി കുടിപ്പിക്കുകയുമായിരുന്നു