ബീഹാറിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മകനോടൊപ്പം പുഴയിൽ തള്ളി; അഞ്ച് വയസ്സുകാരൻ മരിച്ചു
ബീഹാറിലെ ബക്‌സറിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം അഞ്ച് വയസ്സുകാരനായ മകനോടൊപ്പം പുഴയിൽ തള്ളി. യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. അതേസമയം കുട്ടി മരിച്ചു
ബക്‌സറിലെ ഓജോ ബാരോൺ എന്ന സ്ഥലത്താണ് ദാരുണ സംഭവം. ബാങ്കിലേക്ക് പോകുകയായിരുന്ന യുവതിയെയും കുട്ടിയെയും ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോകുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. തുടർന്ന് യുവതിയെയും കുട്ടിയെയും കൂട്ടിക്കെട്ടിയ ശേഷം നദിയിലേക്ക് എറിയുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല