മഴക്കെടുതിയില്‍ ഉത്തരേന്ത്യ; ഹിമാചലില്‍ റെഡ് അലര്‍ട്ട്; ഡല്‍ഹിയില്‍ അതീവ ജാഗ്രത
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍.
മഴദുരിതത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു.
അടുത്ത 24 മണിക്കൂറില്‍ ആരും പുറത്തിറങ്ങരുതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ജനങ്ങളോട് അഭ്യര്‍ഥിച്ചു. ചണ്ഡിഗഡിലും 3 ദിവസമായി മഴയാണ്.