ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്
ഇടുക്കി: ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റൂള്‍കര്‍വ് പരിധി പിന്നിട്ടിട്ടുണ്ട്. നിലവില്‍ 2398.32 അടിയാണ് ജലനിരപ്പ്. ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആവശ്യം വന്നാല്‍ ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അണക്കെട്ടില്‍ നിന്നും 100 ക്യൂമെക്‌സ് വെള്ളം ഒഴുക്കി വിടാനുളള അനുമതി എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.