Friday, January 10, 2025
National

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറ്

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷം. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതേസമയം, തൃണമൂല്‍ പ്രവര്‍ത്തകരാണ് ബോംബേറ് നടത്തിയതെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.എന്നാൽ അക്രമികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഗവർണർ സി വി ആനന്ദബോസ് പറഞ്ഞു.

നിലവിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 9108 വാർഡിൽ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. ഗ്രാമപഞ്ചായത് സിപിഐഎം 343 , കോൺഗ്രസ് 146, ബിജെപി 371 മറ്റുള്ളവർ 136 എന്നിങ്ങനെയാണ് ലീഡ് നില. കഴിഞ്ഞ ശനിയാഴ്ച നടന്ന പോളിംഗിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് ഇന്നലെ 19 ജില്ലകളിലെ 696 ബൂത്തുകളില്‍ റീപോളിംഗ് നടന്നിരുന്നു.

ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്താന്‍ ഓരോ ബൂത്തിലും ബംഗാള്‍ പൊലീസിന് പുറമേ നാല് കേന്ദ്രസേനാംഗങ്ങളെ വീതം വിന്യസിച്ചിരുന്നു. പുര്‍ബ മേദിനിപുരിലെ തംലുകില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബി.ജെ.പി സംഘര്‍ഷമുണ്ടായി. കൂച്ച് ബിഹാറിലും സംഘര്‍ഷമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *