Thursday, January 23, 2025
National

ഡല്‍ഹി മദ്യനയ അഴിമതി: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകനെ അറസ്റ്റ് ചെയ്ത് ഇ ഡി

ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ അറസ്റ്റില്‍. മകുന്ദ ശ്രീനിവാസുലു റെഡ്ഡിയുടെ മകന്‍ രാഘവ് മകുന്ദയാണ് അറസ്റ്റിലായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് രാഘവിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന ഒന്‍പതാമത്തെ അറസ്റ്റാണ് രാഘവിന്റേത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഘവ് മകുന്ദ അനധികൃതമായി പണം കൈമാറിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. രാഘവ് മകുന്ദയുടെ കുടുംബത്തിന് ഡല്‍ഹിയില്‍ മദ്യ ഡിസ്റ്റിലറികളുണ്ട്. അഴിമതി ലക്ഷ്യം വച്ച് രാഘവ് മകുന്ദ അനധികൃത മാര്‍ഗത്തില്‍ പണം കൈമാറിയെന്നാണ് ഇ ഡി ആരോപിക്കുന്നത്.

പഞ്ചാബിലെ മുന്‍ എസ്എഡി എംഎല്‍എ ദീപ് മല്‍ഹോത്രയുടെ മകന്‍ ഗൗതം മല്‍ഹോത്രയെയും ചാരിയറ്റ് പ്രൊഡക്ഷന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ കമ്പനിയുടെ ഡയറക്ടര്‍ രാജേഷ് ജോഷിയെയും ഈ ആഴ്ച മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് നിലവില്‍ രാഘവ് മകുന്ദയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *