Tuesday, January 7, 2025
National

ഓഹരി വിപണിയിലെ തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് മൂഡീസ്

അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് പ്രമുഖ നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ്. അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളെ നെഗറ്റീവ് പട്ടികയിലേക്ക് മൂഡിസ് തരംതാഴ്ത്തി. കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ തിരിച്ചടി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയെത്തുടര്‍ന്നാണ് മൂഡീസ് അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിങ് കുറച്ചത്. റേറ്റിങ്ങില്‍ സ്ഥിരതയുള്ള കമ്പനികളുടെ പട്ടികയില്‍നിന്ന് നെഗറ്റീവ് പട്ടികയിലേക്കാണ് തരംതാഴ്ത്തിയത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഇലക്ട്രിസിറ്റി മുംബൈ, അദാനി ഗ്രീന്‍ എനര്‍ജി റെസ്ട്രിക്ക്റ്റഡ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ റേറ്റിങ്ങ് കുറച്ചു.

മറ്റൊരു നിക്ഷേപ ഗവേഷണ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ സ്വതന്ത്രവ്യാപാരം സാധ്യമായ നാല് അദാനി കമ്പനിയുടെ ഓഹരികളുടെ അളവ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, എസിസി സിമന്റ് കമ്പനികളുടെ ഓഹരി അളവാണ് എംഎസ്സിഐ കുറച്ചത്. രണ്ട് പ്രധാന അന്തര്‍ദേശീയ സ്ഥാപനം അവിശ്വാസം പ്രകടമാക്കിയതോടെ വെള്ളിയാഴ്ചയും അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇടിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനുശേഷം ഏതാണ്ട് 10 ലക്ഷം കോടി രൂപയ്ക്കടുത്താണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യം ഇടിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *