കെ എസ് ആർ ടി സി ഡിപ്പോകളിലെ മദ്യവിൽപ്പന: മദ്യനയം കോടതി പുനഃപരിശോധിക്കണമെന്ന് വി എം സുധീരൻ
അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് സർക്കാർ മദ്യം വിൽക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണ്. കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു
കെ എസ് ആർ ടി സി ഡിപ്പോകളിലെ ഒഴിഞ്ഞു കിടക്കുന്ന മുറികളിൽ ബീവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ പറഞ്ഞിരുന്നു. ഇതിന് നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്നും ആന്റണി രാജു പറഞ്ഞിരുന്നു.