തമിഴ്നാടിനുള്ള ദേശസ്നേഹ സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രി നല്‍കേണ്ട; എം.കെ. സ്റ്റാലിൻ
ചെന്നൈ: ബിജെപിക്കെതിരായ വിമര്‍ശനങ്ങള്‍ രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളാക്കി മാറ്റാന്‍ മോദി ശ്രമിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് തമിഴ്നാട് സര്‍ക്കാരിന്റെ ടാബ്ലോ ഒഴിവാക്കിയത് ആരുടെ നിര്‍ദേശപ്രകാരമായിരുന്നെന്നും സ്റ്റാലിന് ചോദിച്ചു. വെർച്വൽ റാലിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേലുനാച്ചിയാരെയും സുബ്രഹ്മണ്യ ഭാരതിയെയും മരതു സഹോദരന്മാരെയും ചിദംബരരെയും ഉള്‍പ്പെടുത്തിയ തമിഴ്നാടിന്റെ ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണം. തമിഴ് ജനതക്ക് ദേശത്തോടുള്ള സ്നേഹത്തിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രി നല്‍കേണ്ടതില്ല. സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്നാടിന്റെ പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.- സ്റ്റാലിൻ പറഞ്ഞു.