ഒമിക്രോൺ; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചേക്കും
ന്യൂഡൽഹി രാജ്യത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചേക്കുമെന്ന് സൂചന. വ്യാഴാഴ്ച ഉന്നതതല യോഗം നടക്കാൻ സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഒമിക്രോൺ കേസുകൾ വ്യാപിക്കുകയാണ്. ഇതുവരെ 213 കേസുകളാണ് വിവിധ സംസ്ഥാന ങ്ങളിലായി റിപ്പോർട്ട് ചെയ്തത് . ഇതിൽ പകുതിയും ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കോവിഡ് കേസുകളിൽ ഇന്ന് 18 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് 6,317 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ 318 മരണവും കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .