ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ ഫോൺ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തൽ
ബംഗളൂരു: ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ ഫോൺ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തൽ.ബംഗളൂരുവിലെ വില്സന് ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായി ഇഡി പറയുന്നു.ഇത് സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് ബിനീഷിനെ വിത്സൺ ഗാർഡൻ സ്റ്റേഷനിൽ നിന്നും കബ്ബൺ പാർക്ക് പൊലീസ് സ്റേഷനിലേക്ക് മാറ്റി.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ 11 ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഈ സമയങ്ങളില്‍ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ സമയത്ത് ഫോണ്‍ ഉപയോഗിച്ചതായാണ് പൊലീസിന്റെ രഹസ്യാന്വേഷ വിഭാഗം ഇ.ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്നലെയാണ് എന്‍ഫോഴ്‌സെമെന്റിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.