Tuesday, January 7, 2025
National

ബിനീഷ് ഇന്ന് ജാമ്യാപേക്ഷ നൽകും; കസ്റ്റഡി ആവശ്യവുമായി എൻ സി ബിയും

മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യപരിശോധന പൂർത്തിയാക്കി ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കും.

 

നാല് ദിവസത്തെ കസ്റ്റഡി കാലവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. കസ്റ്റഡിയിൽ പീഡനമേറ്റതായുള്ള പരാതിയും ബിനീഷിന്റെ അഭിഭാഷകർ കോടതിയെ അറിയിക്കും. കുടാതെ ബിനീഷിനെ കാണാൻ അനുവദിക്കാത്ത നടപടിക്കെതിരെയും അഭിഭാഷകർ പരാതി നൽകും

അന്വേഷണ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉദ്യോഗസ്ഥർ സമർപ്പിക്കും. ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ആവശ്യപ്പെട്ടേക്കും. ഇന്നലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിനീഷിനെ രാത്രി ഒമ്പത് മണിയോടെ സ്‌റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *