ബംഗളൂരുവില്‍ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി
ബംഗളൂരു: ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു. ഒഴുകിയെത്തിയ വെള്ളം നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളെയും വെള്ളത്തില്‍ മുക്കി.
പലയിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്.
അടുത്ത മൂന്ന് ദിവസം ഇടിയും മഴയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അടുത്ത മൂന്ന് ദിവസം കൂടിയ താപനില 31 ഡിഗ്രി സെല്‍ഷ്യസും താഴ്ന്ന താപനില 21 ഡിഗ്രി സെല്‍ഷ്യസും ആവും.