ഹൈക്കോടതികളുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി
ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശം. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇത്തരം കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ അമികസ്‌ക്യൂറി വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്
കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സർക്കാരുകൾ ക്രിമിനൽ നടപടി ചട്ടം 321 പ്രകാരം കേസുകൾ വ്യാപകമായി പിൻവലിക്കുന്നതായി അമികസ്‌ക്യൂറി അറിയിച്ചു. ഇതോടെയാണ് കോടതി ഉത്തരവ്.