നിങ്ങൾക്ക് മുടികൊഴിച്ചിലുണ്ടോ??? സവാള കൊണ്ട് പ്രതിവിധി….
മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ഒരു മികച്ച പ്രതിവിധിയാണ് സവാള. ഇത് ഒരു വീട്ടുചികിത്സയായി കാലങ്ങളായി ഉപയോഗിച്ചു വരുന്നു. മുടികൊഴിച്ചില്‍ നീക്കി മുടി വീണ്ടും വളരാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല, മുടിയുടെ അകാല നര, താരന്‍, തലയോട്ടിയിലെ അണുബാധ, അലോപ്പീസിയ തുടങ്ങി നിരവധി മുടിപ്രശ്‌നങ്ങളും സവാള നീരിലൂടെ ഫലപ്രദമായി പരിഹരിക്കപ്പെടുന്നു. മുടിക്ക് സവാള ജ്യൂസ് തയ്യാറാക്കി ഉപയോഗിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്
ഹൈഡ്രജന്‍ പെറോക്‌സൈഡിനെ വിഘടിപ്പിക്കുന്ന ആന്റിഓക്‌സിഡന്റ് എന്‍സൈമായ കാറ്റലേസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചാ ചക്രം മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. സവാള ജ്യൂസില്‍ സള്‍ഫര്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. സള്‍ഫര്‍ അടങ്ങിയ അമിനോ ആസിഡുകള്‍ മുടിയുടെ കെരാറ്റിന്റെ ഒരു പ്രധാന ഭാഗമാണ്. ഇത് കൊളാജന്‍ ഉല്‍പാദനത്തിനും സഹായിക്കുന്നു. ആരോഗ്യകരമായ ചര്‍മ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുന്നു. മുടിപൊട്ടുന്നതു കുറയ്ക്കുന്നതിനും മുടി പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുന്നതിനും തലയോട്ടിയിലെ പോഷകങ്ങള്‍ പുനസ്ഥാപിക്കുന്നതിനും ഇത് ഗുണകരമാണ്. ഉള്ളി ജ്യൂസിലെ ഫ്‌ളേവനോയ്ഡുകള്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുമായി പോരാടുകയും അകാല നരയെ ചെറുക്കുന്നു. താരന്‍, തലയോട്ടിയിലെ ചൊറിച്ചില്‍ എന്നിവ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
പാരിസ്ഥിതിക ഘടകങ്ങള്‍, പോഷകക്കുറവ്, താരന്‍, തലയോട്ടിയിലെ അണുബാധകള്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍, മലിനീകരണം തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ നിങ്ങളുടെ മുടി കൊഴിച്ചിലിനു കാരണമാകാം. എന്നാല്‍ ഈ പ്രശ്‌നങ്ങളില്‍ നിന്നു മോചനം നേടാന്‍ സവാള നീര് നിങ്ങളെ സഹായിക്കും. ഒരു വലിയ സവാള ജ്യൂസ് ആക്കി അടിച്ചെടുത്ത് ഒരു കോട്ടണ്‍ തുണിയില്‍ മുക്കിവയ്ക്കുക. ഈ തുണി നിങ്ങളുടെ തലയോട്ടിയിലുടനീളം തേച്ച് ഏകദേശം 30 മിനിറ്റ് വിടുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് ചെയ്യാവുന്നതാണ്.